കാതോലിക്കേറ്റ് കോളജ് വെറ്ററന്‍സ് സംഗമം
1453421
Sunday, September 15, 2024 3:22 AM IST
പത്തനംതിട്ട: ആദര്‍ശങ്ങളില്‍ ആഭിമുഖ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ സാധിച്ചത് കാതോലിക്കേറ്റ് കോളജിന്റെ ആദ്യകാല ചരിത്രത്തിലെ സുപ്രധാന നേട്ടമെന്ന് കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ 1955 - 85 കാലയളവില്‍ പഠിച്ചിരുന്നവരുടെ സൗഹൃദ കൂട്ടായ്മയായ കാതോലിക്കേറ്റ് കോളജ് വെറ്ററന്‍സ് നാലാമതു സംഗമം മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡോ. ജോസ് പാറക്കടവില്‍ അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് ഓര്‍ഗനൈസര്‍ ഉമ്മന്‍ ജോര്‍ജ്, രാജേന്ദ്രനാഥ്, മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. ഏബ്രഹാം ജോര്‍ജ്, പ്രഫ. ഉമ്മന്‍ ജേക്കബ്, മാലേത്ത് സരളാദേവി, പ്രഫ. മധു ഇറവങ്കര, പ്രഫ. കെ.എം. തോമസ്, പ്രഫ. വി.സി. വര്‍ഗീസ്, ഹബീബ് മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംഗമത്തിന്റെ ഭാഗമായി വെറ്ററന്‍സ് അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.