മണ്ണീറ വെള്ളച്ചാട്ടം; ടോയ്ലറ്റ് സമുച്ചയം നിര്‍മാണം പുരോഗമിക്കുന്നു
1453413
Sunday, September 15, 2024 3:03 AM IST
തണ്ണിത്തോട്: കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനില്‍ തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയില്‍ ടൂറിസം വികസനത്തിന്റെ ഭാഗമായ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
2022- 23 വാര്‍ഷിക പദ്ധതില്‍ 15 ലക്ഷം രൂപ വകയിരുത്തിയ ആദ്യഘട്ട പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ഉള്‍പ്പെടെ മൂന്ന് ടോയ്ലറ്റ്, വസ്ത്രം മാറുന്നതിനുള്ള മുറി ഉള്‍പ്പെടെ ക്ലോക്ക് റൂം, ലഘുഭക്ഷണശാല എന്നിവയാണ് ആദ്യഘട്ടമായി പൂര്‍ത്തീകരിക്കുന്നത്. തുടര്‍ന്നു രണ്ടാംഘട്ടമായി മുകളിലേക്ക് വിശ്രമകേന്ദ്രം, വ്യൂ പോയിന്റ് എന്നിവകൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതിന്റെ ടെന്‍ഡര്‍ നടപടികള്‍ നടന്നു വരുന്നു. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ആദ്യനിലയുടെ കോണ്‍ക്രീറ്റ് നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് അംഗം പ്രവീണ്‍ പ്ലാവിളയില്‍, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അംഗം പി.എസ്. പ്രീത എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ആന്റണി മണ്ണീറ, അനിയന് തുണ്ടിയില്‍, ഷിജോ ഇഞ്ചക്കാടന് എന്നിവരും ഒപ്പമുണ്ടായിരുന്നു.