മാന്നാർ: ചെന്നിത്തല വാഴക്കൂട്ടംകടവ് സന്തോഷ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സന്തോഷ് ട്രോഫി ജലോത്സവം 16ന് ഉച്ചയ്ക്ക് 1.30 മുതൽ നടക്കും.
ആലപ്പുഴ ജില്ലയിൽ ചെന്നിത്തല തൃപ്പെരുംന്തുറ പഞ്ചായത്തിലെ കർഷകരും കർഷത്തൊഴിലാളികളും യുവജനങ്ങളും ചേർന്ന് നടത്തുന്നതും കേരളത്തിലെ ക്ലബ്ബ് നടത്തുന്ന വെപ്പ് വള്ളങ്ങളുടെ ഏക മത്സര വള്ളംകളിയാണ് സന്തോഷ് ട്രോഫി ജലോത്സവം.