നെൽകൃഷിക്കായി നിലം വൃത്തിയാക്കുന്നതിനിടെ കർഷകൻ കുഴഞ്ഞുവീണു മരിച്ചു
1453186
Saturday, September 14, 2024 2:54 AM IST
തിരുവല്ല: പാടശേഖരത്തിൽ നിലം വൃത്തിയാക്കുന്നതിനിടയിൽ കർഷകൻ കുഴഞ്ഞുവെള്ളത്തിൽ വീണു മരിച്ചു. നിരണം ഇരതോട് ആശാൻകുടി കൊച്ചുമോനാണ് (54) മരിച്ചത്.
വ്യാഴാഴ്ച രാവിലെ പാടശേഖരത്ത് നിലം ഒരുക്കുന്നതിന്റെ ഭാഗമായി പായൽ വാരുവാൻ പോയതാണ്.വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനാൽ വീട്ടുകാർ തിരക്കി ഇറങ്ങിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.