ആയുഷ് വയോജന മെഡിക്കൽ ക്യാന്പ്
1452096
Tuesday, September 10, 2024 2:55 AM IST
കൊറ്റനാട്: ജില്ലാ ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ ക്ലാസ്, യോഗ പരിശീലനം എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ഹോമിയോ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സാറ നന്ദന മാത്യു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ അധ്യക്ഷത വഹിച്ചു. കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ സുരേന്ദ്രനാഥ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ് ചരളേൽ,
കൊറ്റനാട് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോബി ഏബ്രഹാം, വാർഡ് മെംബർ പ്രകാശ് പി. സാം, എച്ച്എംസി മെംബർ സാം കുട്ടി പാലാക്കാമണ്ണിൽ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സാറ നന്ദന മാത്യു, മെഡിക്കൽ ഓഫീസർ ഡോ. ആതിര മോഹൻ എന്നിവർ പ്രസംഗിച്ചു.
വയോജനങ്ങൾക്കായി മെഡിക്കൽ ഓഫീസർ ഡോ. വി.ജി. ദീപ്തി ബോധവത്കരണ ക്ലാസ് നയിച്ചു. കാഴ്ച, കേൾവി, ബിപി, ഷുഗർ, ഹെമോഗ്ലോബിൻ എന്നിവയുടെ പരിശോധനയും മരുന്ന് വിതരണവും ഉണ്ടായിരുന്നു. 150 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.