മിഷൻ ലീഗ് ഹൈറേഞ്ച് മേഖല തീർഥാടനവും മരിയൻ റാലിയും
1452094
Tuesday, September 10, 2024 2:55 AM IST
കാഞ്ഞിരപ്പള്ളി: രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഹൈറേഞ്ച് മേഖല തീർഥാടനവും മരിയൻ റാലിയും ഉപ്പുതറയിൽ നടത്തി. മലനാടിന്റെ മാതൃദേവാലയമായ ഉപ്പുതറ പള്ളിയിലേക്കുനടന്ന തീർഥാടനത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ഹൈറേഞ്ച് മേഖലയിലെ അഞ്ച് ഫൊറോനകളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.
ഉപ്പുതറ യൂദാ തദ്ദേവൂസ് കപ്പേളയുടെ മുമ്പിൽനിന്ന് ആരംഭിച്ച മരിയൻ റാലി ഫൊറോന വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ ഫ്ലാഗ് ഓഫ് ചെയ്തു. രൂപത ചെറുപുഷ്പ മിഷൻലീഗ് വൈസ് പ്രസിഡന്റ് നോറ ആലാനിക്കൽ പതാക ഏറ്റുവാങ്ങി.
രൂപത ഭാരവാഹികളായ ഡിയോൺ കൊന്നയ്ക്കൽ, ഇവാനിയ മണ്ണഞ്ചേരി, അരുൺ പോൾ കോട്ടയ്ക്കൽ, ജോബിൻ വരിക്കമാക്കൽ, അലൻ ജോളി പടിഞ്ഞാറേക്കര, മാത്യൂസ് മടുക്കക്കുഴി, സിസ്റ്റർ റിറ്റ മരിയ എഫ്സിസി എന്നിവരും ഉപ്പുതറ ഫൊറോന ഡയറക്ടർ ഫാ. വർഗീസ് പൊട്ടുകുളത്തിന്റെ നേതൃത്വത്തിൽ ഫൊറോന ഭാരവാഹികളും മരിയൻ റാലിക്ക് നേതൃത്വം നൽകി.
പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധരുടെയും മാലാഖമാരുടെയും വേഷങ്ങൾ ധരിച്ച കുട്ടികൾ റാലിക്ക് അഴകേകി.
മരിയൻ റാലി ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ എത്തിയപ്പോൾ കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. ജോസഫ് വെള്ളമറ്റത്തിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
രൂപത ഡയറക്ടർ ഫാ. ഫിലിപ്പ് വട്ടയത്തിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആന്റണി തുണ്ടത്തിൽ, ഫൊറോന ഡയറക്ടർമാരായ ഫാ. തോമസ് കണ്ടത്തിൽ, ഫാ. ലൂക്ക തെക്കേമഠത്തിപ്പറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു.