റാന്നി: കൺസ്യൂമർ ഫെഡും റാന്നി സർവീസ് ബാങ്കും ചേർന്ന് ആരംഭിക്കുന്ന ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10 ന് റാന്നി സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രമോദ് നാരായൺ എംഎൽഎ നിർവഹിക്കും.
നാളെ മുതൽ ബാങ്കിന്റെ ഹെഡ് ഓഫീസിലും തിങ്കൾ മുതൽ ബാങ്ക് പാലച്ചുവട് ശാഖയിലും വിൽപ്പന സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 9. 30 മുതൽ കൂപ്പണുകൾ ലഭ്യമാണ്.