സപ്ലൈകോ ഓണം ഫെയര്‍ ഇന്നുമുതല്‍
1450974
Friday, September 6, 2024 3:00 AM IST
പത്തനംതിട്ട: ഓണക്കാലത്ത് പൊതുവിപണിയില്‍ ന്യായവില ഉറപ്പാക്കുന്നതിനായി തുടങ്ങുന്ന സപ്ലൈകോ ഓണം ഫെയര്‍ ഇന്ന് ആരംഭിക്കും.
പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിന് എതിര്‍വശത്തുള്ള കിഴക്കേടത്ത് ബില്‍ഡിംഗില്‍ വൈകുന്നേരം അഞ്ചിന് മന്ത്രി വീണാ ജോർജ് ഓണംഫെയർ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭാ ചെയർമാൻ റ്റി. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി ആദ്യ വില്പന നിര്‍വഹിക്കും.
സെപ്റ്റംബര്‍ ആറുമുതല്‍ 14 വരെ രാവിലെ 9.30 മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തന സമയം .ആറന്മുള നിയോജകമണ്ഡലത്തിലെ ഓണം ഫെയര്‍ പത്തിനു വൈകുന്നേരം അഞ്ചിന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
കോന്നി നിയോജകമണ്ഡലത്തിലെ ഓണം ഫെയര്‍ 10 ന് രാവിലെ 8.45 ന് ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, മില്‍മ ഉത്പന്നങ്ങള്‍ തുടങ്ങി എല്ലാവിധ നിത്യോപയോഗ സാധനങ്ങൾ, വിവിധ ബ്രാൻഡുകളുടെ കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവ അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ എല്ലാ ഫെയറുകളിലും ലഭിക്കും.