ആധ്യാത്മിക സംഗമം
1444193
Monday, August 12, 2024 3:06 AM IST
പത്തനംതിട്ട: താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ആധ്യാത്മിക സംഗമം പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും യൂണിയന് ചെയര്‍മാനുമായ ആര്. ഹരിദാസ് ഇടത്തിട്ട അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി വി. ഷാബു, യൂണിയന് കമ്മിറ്റി അംഗങ്ങൾ എന്നിവര്‍ പ്രസംഗിച്ചു.