ഓഫീസുകള്‍ മാലിന്യമുക്തിയിലേക്ക്
1443574
Saturday, August 10, 2024 2:56 AM IST
പത്തനംതിട്ട: ജില്ലാ ഭരണകൂടവും പത്തനംതിട്ട നഗരസഭയും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയവും ശുചിത്വമിഷനും ചേര്‍ന്ന് മാലിന്യമുക്ത പത്തനംതിട്ട ലക്ഷ്യമാക്കി പരിപാടികള്‍ നടത്തും. ജീവനക്കാരുടെ പങ്കാളിത്തത്തോടെയാണ് പരിപാടികൾ ക്രമീകരിക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷത്തിനുശേഷം നടക്കുന്ന മാസ് ക്ലീന്‍ കാന്പെയ്നില് എല്ലാ ജീവനക്കാരും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു. പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വകുപ്പ് മേധാവികള്‍ നടപടിയെടുക്കണം.
മാലിന്യമുക്തം നവകേരളം ഉറവിടമാലിന്യ സംസ്കരണം എന്ന വിഷയത്തില്‍ 15ന് രാവിലെ 11 ന് ജില്ലാ കളക്ടറേറ്റില്‍ ഓപ്പണ്‍ ക്വിസ് പ്രോഗ്രാം നടത്തും. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന വിഷയത്തില്‍ പോസ്റ്റര്‍ മേക്കിംഗ്, റീല്‍സ് മേക്കിംഗ് (ഒരു മിനിറ്റ് ദൈര്‍ഘ്യം) മത്സരങ്ങളും സംഘടിപ്പിക്കും.