വയറപ്പുഴ കടവില്‍ നടപ്പാലം തകര്‍ന്നു
1425288
Monday, May 27, 2024 5:50 AM IST
പന്തളം: മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അച്ചന്‍കോവിലാറിന്റെ മറുകരയില്‍നിന്നു യാത്രാസൗകര്യം ഒരുക്കി നിര്‍മിച്ച താത്കാലിക നടപ്പാലം തകര്‍ന്നു.
നദിയില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പാലം ഒഴുകിപ്പോയത്. അച്ചന്കോവിലാറ്റിലൂടെയുള്ള കുത്തൊഴുക്കിനിടെ എത്തിയ പനമരം ഇടിച്ചതും പാലം തകരാനിടയാക്കി. ഒന്നരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.
പാലം അഴിച്ചെടുക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതിനിടെയാണ് സ്റ്റീല്‍ പൈപ്പുകള്‍ അടക്കം ഒഴുകിപ്പോയത്. 12 വര്‍ഷം മുമ്പു പ്രഖ്യാപിച്ച വയറപ്പുഴ പാലം പദ്ധതി നടപ്പിലാക്കാത്തതാണ് എല്ലാ വര്‍ഷവും നടപ്പാലത്തെ ആശ്രയിക്കേണ്ടിവരുന്നത്. 9.35 കോടി രൂപ ചെലവില്‍ വയറപ്പുഴയില് പാലം പണിയാനായിരുന്നു തീരുമാനം. നിര്‍മാണോദ്ഘാടനവും കഴിഞ്ഞതാണ്.