ഹെഡ്പോസ്റ്റ് ഓഫീസ് ധർണ നടത്തി
1339472
Saturday, September 30, 2023 11:19 PM IST
പത്തനംതിട്ട: മോട്ടോർ തൊഴിലാളി കോൺഫെഡറേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍പിലേക്ക് നടത്തിയ മാർച്ചും ധർണയും മുൻ എംഎൽഎ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ തൊഴിലാളിവിരുദ്ധ നിർദേശങ്ങൾ പിൻവലിക്കുക, ഇന്ധന വില കുറയ്ക്കുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ജില്ലാ പ്രസിഡന്റ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ. പ്രകാശ് ബാബു, കെ. അനിൽകുമാർ, കെ.കെ. സുരേന്ദ്രൻ, ടി.കെ. അരവിന്ദൻ, ഒ. വിശ്വംഭരൻ, സന്തോഷ് കുമാർ, കെ.വൈ. ബേബി എന്നിവർ പ്രസംഗിച്ചു.