നി​ര​ണം പ​ഞ്ചാ​യ​ത്ത് ഭ​ര​ണം എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു
Saturday, September 30, 2023 11:06 PM IST
തി​രു​വ​ല്ല: നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന്. സി​പി​എ​മ്മി​ലെ എം.​ജി. ര​വി പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന യു​ഡി​എ​ഫി​ലെ കെ.​പി. പു​ന്നൂ​സ് അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്.

മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​പി. പു​ന്നൂ​സ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യി​ല്ല. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫി​ന് ഇ​ന്ന​ലെ ഏ​ഴു പേ​രു​ടെ പി​ന്തു​ണ ല​ഭി​ച്ചു. യു​ഡി​എ​ഫി​നെ അ​ഞ്ച് മെം​ബ​ർ​മാ​ർ പി​ന്തു​ണ​ച്ചു.

നേ​ര​ത്തെ യു​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ച ര​ണ്ട് സ്വ​ത​ന്ത്ര​രി​ൽ ഒ​രാ​ളു​ടെ പി​ന്തു​ണ ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ചു. നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റും സ്വ​ത​ന്ത്ര​യു​മാ​യ അ​ന്ന​മ്മ ജോ​ർ​ജ് ഇ​ന്ന​ലെ ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ചു.