ഗാന്ധിജയന്തി ദിനത്തില്‍ വാർഡ് തോറും ശുചീകരണ യജ്ഞം
1339463
Saturday, September 30, 2023 11:06 PM IST
പത്തനംതിട്ട: മാലിന്യമുക്ത നവകേരളം കാന്പയിന്റെ ഭാഗമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് ഓരോ വാര്‍ഡില്‍നിന്നു കുറഞ്ഞത് 200 പേര് പങ്കെടുക്കുന്ന ശുചീകരണ യജ്ഞം സംഘടിപ്പിക്കും.
നഗരസ്ഥലങ്ങള്, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്, പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാര്‍ക്കറ്റുകള്‍ തുടങ്ങിയവവൃത്തിയാക്കും. ജനുവരി 30 വരെ നടക്കു കാമ്പയിന്റെ രണ്ടാം ഘട്ടത്തില്‍ തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും.
ഇതിന്റെ ഭാഗമായി ജില്ലയിലും എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ശുചീകരണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
സ്വച്ഛതാഹിസേവ കാമ്പയിന്റെ ഭാഗമായി ഇന്നും മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി നാളെ മുതല്‍ 15 വരെയുംഎല്ലാ തദ്ദേശസ്ഥാപനങ്ങളിലും ശുചീകരണം നടത്തും. പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, യുവാക്കള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ ഭാഗമാകും.
വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 100 ശതമാനം മാലിന്യ സംസ്കരണം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നാളെ മുതല്‍ 10 വരെ നടത്തും.
വ്യാപാരസ്ഥാപനങ്ങളില്‍ മാലിന്യ പരിപാലന സംവിധാനം ഉറപ്പാക്കുന്നതും ഹരിത പ്രോട്ടോക്കോള്‍ പാലിക്കുതും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ 10 മുതല്‍ 20 വരെ നടക്കും.