അങ്ങാടി ഗ്രാമപഞ്ചായത്തിൽ കാന്പയിൻ നാളെ മുതൽ
1339296
Friday, September 29, 2023 11:54 PM IST
റാന്നി: അങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ നേതൃത്വത്തിൽ തിരികെ സ്കൂളിൽ കാന്പയിനു നാളെ തുടക്കമാകും.
139 കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായി 3500 ഓളം വനിതകൾ ഡിസംബർ ഒന്പതു വരെ നീളുന്ന കാന്പയിന്റെ ഭാഗമാകും. പഞ്ചായത്തിലെ 10 സ്കൂളുകളിലായി 13 വാർഡുകളിലെയും പ്രവർത്തകർക്ക് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ ക്രമീകരിക്കും.
സ്വാഗതസംഘ രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഓമന രാജൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സതീഷ് കുമാർ, സ്ഥിരം സമിതി അധ്യക്ഷരായ കുഞ്ഞുമറിയാമ്മ, ബി. സുരേഷ്, കുടുംബശ്രീ അസിസ്റ്റന്റ് ചെയർപേഴ്സൺ ആൻസി, ഷെമിന സുധീർ, സുധാ തോമസ് എന്നിവർ പ്രസംഗിച്ചു.