പോക്സോ കേസിൽ അന്പതുകാരന് പത്തു വർഷം തടവ്
1339290
Friday, September 29, 2023 11:54 PM IST
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്പതുകാരന് പത്തുവർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. പള്ളിക്കൽ ചേന്നം പുത്തൂർ തോപ്പിൽ ഹരികുമാറിനെയാണ് ശിക്ഷിച്ചത്.
അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ. സമീറിന്റേതാണ് വിധി.പള്ളിക്കൽ ചേന്നം പുത്തൂർ തോപ്പിൽ ഹരികുമാറിനെയാണ് ശിക്ഷിച്ചത്. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നപ്പോൾ ഉപദ്രവിച്ചുവെന്നാണ് കേസ്.
പ്രോസിക്യൂഷനുവേണ്ടി അഡ്വ. സ്മിത ജോൺ ഹാജരായി. 15 സാക്ഷികളെയും 16 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. അടൂർ എസ്ഐ ആയിരുന്ന ബി. ശ്രീജിത്താണ് കേസ് രജിസ്റ്റർ ചെയ്തത്.