നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
1338836
Thursday, September 28, 2023 12:06 AM IST
പത്തനംതിട്ട: ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നടന്ന പരിശോധനകളിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി.
വ്യപാര, വാണിജ്യസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, മത്സ്യസ്റ്റാളുകള്‍, ചിക്കന്‍, ഇറച്ചി സ്റ്റാളുകള്‍, വഴിയോര കച്ചവട കേന്ദ്രങ്ങള്‍ തുടങ്ങി 242 സ്ഥാപനങ്ങളില്‍ ആകസ്മിക പരിശോധനകള്‍ നടത്തിയതില്‍ 264 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. 56 സ്ഥാപനങ്ങള്‍ക്കായി 5,05,000 രൂപ പിഴ ഈടാക്കി.