പുതുശേരിഭാഗത്ത് ബസ് ബൈക്കിൽ ഇടിച്ചു; യാത്രക്കാർക്ക് പരിക്ക്
1338833
Wednesday, September 27, 2023 11:57 PM IST
അടൂർ: എംസി റോഡിൽ പുതുശേരിഭാഗത്തു കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാർ തെറിച്ചു റോഡിൽ വീഴുകയും ബൈക്ക് നിരങ്ങി ബസിനടിയിൽപെടുകയും ചെയ്ത അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്.
പുത്തൂർ പവിത്രശ്വേരം സുഗന്ധ വിലാസത്തിൽ അജിത്ത് (40), ചാത്തന്നൂർ ചരുവിളയിൽ തമ്പി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
.
ഇന്നലെ രാവിലെ ഒന്പതോടെ പെട്രോൾ പമ്പിനു മുന്പിലായിരുന്നു അപകടം. അടൂരിലേക്കു വന്ന ബൈക്കും കൊട്ടരക്കര ഭാഗത്തേക്കു പോയ ബസുമാണ് കൂട്ടിയിടിച്ചത്.