പത്തനംതിട്ട കാതോലിക്കേറ്റ് കോളജിന് നാക് എ പ്ലസ് പ്ലസ് ഗ്രേഡ്
1338483
Tuesday, September 26, 2023 10:45 PM IST
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് എഴുപതിന്റെ നിറവിൽ നിൽക്കുമ്പോൾ നാഷണൽ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ പ്ലസ് പ്ലസ് പദവി. വിവിധ പ്രവർത്തന മികവുകളുടെ അടിസ്ഥാനത്തിലാണ് പദവി ലഭിച്ചതെന്ന് കോളജ് പ്രിൻസിപ്പൽ ഡോ.സുനിൽ ജേക്കബ് പത്രസമ്മേളനത്തിൽ അറിയിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കീഴിൽ 1952 ഓഗസ്റ്റ് ഒന്നിനാണ് കോളജ് സ്ഥാപിത്മായത്. 2100ൽ അധികം വിദ്യാർഥികൾ പഠിക്കുന്നു. 118 അധ്യാപകരും 17 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.
12 വകുപ്പുകളും 13 ബിരുദ കോഴ്സുകളും 15 ബിരുദാനന്തര കോഴ്സുകളും 10 ഗവേഷണ വിഭാഗങ്ങളും വളർന്ന് മധ്യതിരുവിതാംകൂറിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവാർന്ന നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ ദേശീയ തലത്തിൽ തയാറാക്കുന്ന മികവിന്റെ പട്ടികയിൽ 100 -150 നിരയിൽ സ്ഥാനവും കോളജ് നേടി.
ഡോ. റെന്നി പി. വർഗീസ്, ഡോ. പി.എസ്. പ്രദീപ്, നോൺ ടീച്ചിംഗ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ബിജി കുഞ്ചാക്കോ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.