ഡോ. പാപ്പച്ചന് ദ്രോണാചാര്യ അവാർഡ് സമ്മാനിച്ചു
1337281
Thursday, September 21, 2023 11:53 PM IST
അടൂർ: ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ ഇന്ത്യൻ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്ഷൻ (ഐഎസ്എആർ) ഏർപ്പെടുത്തിയ ദ്രോണാചാര്യ അവാർഡിന് അർഹനായി.
കൊച്ചിയിൽ നടന്ന ഒന്‍പതാമത് ദേശീയ സമ്മേളനത്തിൽ ഐഎസ്എആർ പ്രസിഡന്റ് ഡോ. നന്ദിത പൽശേത്കർ അവാർഡ് സമർപ്പിച്ചു.
സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തിനും പ്രത്യുത്പാദനപരമായ അവകാശങ്ങൾക്കും വേണ്ടി നൽകിയ മാതൃകാപരവും ദീഘവീക്ഷണത്തോടെയുള്ളതും നിസ്വാർഥപരവുമായ സംഭാവനകൾ കണക്കിലെടുത്താണ് ഡോ. പാപ്പച്ചന് അവാർഡ് നൽകിയതെന്നു ഭാരവാഹികൾ പറഞ്ഞു.