യുവാവ് വയലിൽ കൊല്ലപ്പെട്ട നിലയിൽ; സമീപവാസി അറസ്റ്റിൽ
1336852
Wednesday, September 20, 2023 2:11 AM IST
പുല്ലാട്: യുവാവിനെ വയലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുല്ലാട് ഐരാക്കാവ് പാറയ്ക്കല്‍ പ്രദീപിനെ (38) യാണ് വീടിനു മുന്നിലുള്ള പുന്നയ്ക്കല്‍ പാടശേഖരത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുട്ടറ്റം ചെളിയുള്ള വയലില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട പ്രദീപിന്റെ അയൽവാസി വരയന്നൂർ കല്ലുങ്കൽ മോൻസി (വിനോദ്-46) യെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട പ്രദീപും മോൻസിയും തമ്മിൽ തിങ്കളാഴ്ച രാത്രി തർക്കമുണ്ടായതായി പറയുന്നു. തുടര്‍ന്നാണ് കൊലപാതകമെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. പ്രദീപിന്റെ സഹോദരീ ഭർത്താവ് ഷൈജു തങ്കച്ചന്റെ മൊഴി സ്വീകരിച്ചാണ് പോലീസ് കേസെടുത്തത്.
വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി.പരേതനായ തന്പിയാണ് പ്രദീപിന്റെ അച്ഛൻ. അമ്മ: ലീല. സഹോദരി: പ്രിയ.