അധ്യാപക നിയമനം; കെപിഎസ്ടിഎ ധർണ നടത്തി
1336558
Monday, September 18, 2023 11:18 PM IST
തിരുവല്ല: തിരുവല്ല വിദ്യാഭ്യാസ ജില്ലാ ഓഫീസിൽ കഴിഞ്ഞ നാലുമാസമായി നേരിടുന്ന ഭരണ സ്തംഭനാവസ്ഥ അവസാനിപ്പിക്കുക, നടപടിയെടുക്കാതെ മാറ്റിവച്ചിരിക്കുന്ന അധ്യാപക നിയമന ഫയലുകൾക്ക് അടിയന്തരമായി അംഗീകാരംനൽകുക, പ്രധാനാധ്യാപക പ്രമോഷനുകൾ അംഗീകരിക്കുക, ട്രാൻസ്ഫർ നിയമനങ്ങൾക്ക് അംഗീകാരം നൽകുക എന്നീ വിഷയങ്ങൾ മുൻനിർത്തി കെപിഎസ്ടിഎ ധർണ നടത്തി.
ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് എസ്. പ്രേം അധ്യക്ഷത വഹിച്ചു. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ, വർഗീസ് ജോസഫ്, വി. ജി. കിഷോർ, ജോസഫ് സി. ജോർജ്, അമൽ സന്തോഷ്, ജോസഫ് ജിജി വർഗീസ്, ജോൺ ജോയ്, ടി. ജേക്കബ്, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.