ഏബ്രഹാം മാർ ക്ലീമിസ് അനുസ്മരണ യാത്ര റാന്നിയിൽനിന്ന്
1336552
Monday, September 18, 2023 11:18 PM IST
റാന്നി: ഏബ്രഹാം മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയുടെ 21-ാമത് ശ്രാദ്ധപ്പെരുനാളിനോടാനുബന്ധിച്ച് അദ്ദേഹത്തിന്റെ മാതൃഇടവകയായ റാന്നി സെന്റ് തോമസ് വലിയ പള്ളിയിൽനിന്നു ചിങ്ങവനം സെന്റ് ജോൺസ് ദയറാപള്ളിയിലെ കബറിങ്കലേക്കു നടത്തുന്ന അനുസ്മരണ യാത്ര 29, 30 തീയതികളിലായി നടക്കും.
റാന്നി മേഖല അനുസ്മരണ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിലാണ് അനുസ്മരണ യാത്ര. 24ന് രാവിലെ വിശുദ്ധ കുർബാനയെ ത്തുടർന്നു റാന്നി വലിയ പള്ളിയിൽ മെറിറ്റ് അവാർഡ് ദാനവും മാർ ക്ലീമിസ് അനുസ്മരണവും നടത്തുന്നതിനും കമ്മിറ്റി തീരുമാനിച്ചു.
റവ. റോയി മാത്യു മുളമൂട്ടിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. ക്നാനായ റാന്നി മേഖല അധ്യക്ഷൻ കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത യോഗം ഉദ്ഘാടനം ചെയ്തു.
ഫാ. അനൂപ് സ്റ്റീഫൻ വെളിയത്ത്തുണ്ടിയിൽ, ഫാ. കൊച്ചുമോൻ തോമസ് ഐക്കാട്ട്, ഫാ. ബിനു പയ്യനാട്ട്, ആലിച്ചൻ ആറൊന്നിൽ, ടി. കെ. കുര്യൻ തേക്കാട്ടിൽ, ബിച്ചു അയ്ക്കാട്ടു മണ്ണിൽ, സ്മിജു ജേക്കബ് മറ്റക്കാട്ട്, റെജീവ് തോമസ്, ജിജി കരിപ്പാൽ, കുരുവിള വരാത്ര, എന്നിവർ പ്രസംഗിച്ചു.