ജലജീവന്‍ മിഷന്: ഗാർഹിക കണക്ഷന് പ്രത്യേക ഫീസില്ല
1301385
Friday, June 9, 2023 11:00 PM IST
പത്തനംതിട്ട: ജലജീവന്‍ പദ്ധതിയില്‍ കണക്ഷന് നല്‍കുന്നതിന് ഉപഭോക്താക്കൾ ആർക്കും പണം നൽകേണ്ടതില്ലെന്ന് ജല അഥോറിറ്റി. നിലവില്‍ ജലജീവന്‍ മിഷന് പദ്ധതിയുടെ കണക്ഷന് ഫീസ് സ്വീകരിക്കുന്നില്ല. സര്‍ക്കാര്‍ നിശ്ചയിച്ച് അറിയിക്കുന്ന തുകയും നിയമാനുസൃത വാട്ടര്‍ ചാര്‍ജും മാത്രമാണ് ഉപഭോക്താവ് സര്‍ക്കാരിന് അടയ്ക്കേണ്ടത്.
എന്നാൽ കണക്ഷൻ നൽകാമെന്ന പേരിൽ ചിലയിടങ്ങളിൽ വ്യാപകമായ പിരിവ് നടക്കുന്നതായി പരാതികളുണ്ടായിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ ശ്രദ്ധയില്‍പ്പെടുന്നപക്ഷം അടുത്തുളള സെക്ഷന്‍ ഓഫീസില്‍ അറിയിക്കണമെന്ന് ജല അഥോറിറ്റി പത്തനംതിട്ട ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
പുതുശേരിഭാഗം ക്ഷീരോത്പാദക
സഹകരണസംഘം കെട്ടിട ഉദ്ഘാടനം ഇന്ന്
അടൂർ: പുതുശേരിഭാഗം ക്ഷീരോത്പാദക സഹകരണസംഘം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയും ക്ഷീരസംഘത്തിന്റെ തനത് ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ഭാസുരാംഗന് ക്ഷീരകര്‍ഷകരെ ആദരിക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള, ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണകുമാര്‍, ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, മില്‍മ ഡയറക്ടര്‍ മുണ്ടപ്പള്ളി തോമസ്, ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ് ടി.ഡി. സജി, സെക്രട്ടറി പി. പ്രശോഭ് കുമാര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ അജിത ശിവന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും.