ഇടതു സർക്കാർ ഭരണത്തിൽ ജനം പൊറുതിമുട്ടി: പി.ജെ. കുര്യൻ
1301381
Friday, June 9, 2023 10:57 PM IST
പത്തനംതിട്ട: കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പ്രഫ. പി.ജെ. കുര്യന്. യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയര്മാന് വര്‍ഗീസ് മാമ്മന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, ഘടകകക്ഷി നേതാക്കളായ ജോസഫ് എം. പുതുശേരി, ടി.എം. ഹമീദ്, ബാബു വെണ്മേലില്, കെ.എസ്. ശിവകുമാര്‍, കെ. ജയവര്‍മ, തോമസ് ജോസഫ്, അബ്ദുൾ മുത്തലിബ്, അനീഷ് വരിക്കണ്ണാമല, മലയാലപ്പുഴ ശ്രീകോമളന്‍, ജോണ്സണ് വിളവിനാല്‍, ലാലു തോമസ്, പഴകുളം ശിവദാസന്‍, പ്രകാശ് തോമസ്, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.