കെസിഇഎഫ് ജില്ലാ സമ്മേളനം
1301378
Friday, June 9, 2023 10:57 PM IST
പത്തനംതിട്ട: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെസിഇഎഫ്) ജില്ലാ സമ്മേളനം ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആക്കിനാട്ട് രാജീവ് അധ്യക്ഷത വഹിച്ചു.
കെസിഇഎഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാർ, ജനറൽ സെക്രട്ടറി ഇ.ഡി. സാബു, സെക്രട്ടറിമാരായ പി. രാധാകൃഷ്ണൻ, വി.ജെ. റെജി, സംസ്ഥാന കമ്മിറ്റിയംഗം വൈ. മണിലാൽ, വനിതാ ഫോറം സംസ്ഥാന കമ്മിറ്റിയംഗം എസ്. അർച്ചന, താലൂക്ക് സെക്രട്ടറിമാരായ എം.പി. രാജു, അഖിൽ ഓമനക്കുട്ടൻ, എൻ. കണ്ണൻ എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി ആക്കിനാട്ട് രാജീവ് - പ്രസിഡന്റ്, ബി. അനിൽ കുമാർ, ശരൺ പി. ശശിധരൻ - വൈസ് പ്രസിഡന്റുമാർ, റെജി പി. സാം - സെക്രട്ടറി, ജി. പ്രമോദ്, ടി.എസ്. ഗീതാകുമാരി - ജോയിന്റ് സെക്രട്ടറിമാർ, സി.എസ്. ഷിബു - ട്രഷറാർ എന്നിവരെ തെരഞ്ഞെടുത്തു.