വൈദ്യുതി മുടക്കം പതിവാകുന്നു
1300602
Tuesday, June 6, 2023 10:50 PM IST
കോന്നി: ടൗണിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവാകുന്നു. കാർമേഘം കണ്ടാൽ തന്നെ വൈദ്യുതി ഇല്ലാതാകുന്ന സ്ഥിതിയാണുള്ളത്. ചെറിയ കാറ്റ് അടിച്ചാലും വൈദ്യുതി മുടങ്ങും.
വൈദ്യുതി ലൈനു സമീപം നിൽക്കുന്ന വൃക്ഷങ്ങളുടെ ചില്ലകൾ വെട്ടിമാറ്റാൻ ടച്ച് വെട്ട് കാലാകാലങ്ങളിൽ നടക്കുന്നതായി പറയുന്നു. ബോർഡിൽ നിന്നും റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരാണ് ഈ കരാർ ഏറെയും എടുക്കാറുള്ളത്. മഴക്കാലത്തിനു മുമ്പായി ടച്ച് വെട്ടിപൂർത്തീകരികേണ്ടതാണ്.
എന്നാൽ പല പ്രദേശങ്ങളിലും മരച്ചില്ലയുടെ ഇടയിലൂടെയാണ് വൈദ്യുതി കമ്പികൾ കടന്നു പോകുന്നത്.
ചെറിയ കാറ്റ് അടിച്ചാൽ തന്നെ കമ്പികൾ കൂട്ടി ഉരുമി ഷോർട്ടാകുന്നതു മൂലം വൈദ്യുതി തകരാറിലാകുകയാണ്. സ്ഥിരമായുള്ള വൈദ്യുതി മുടക്കം വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു തുടങ്ങി.
മെഡിക്കൽ ക്യാന്പും
ബോധവത്കരണവും
അടൂർ: ശിശുക്ഷേമ സമിതി, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍, പത്തനംതിട്ട ജില്ലാ ശിശുക്ഷേമസമിതി എന്നിവയുടെ നേതൃത്വത്തില്‍ ആറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പും രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവത്കരണവും പത്തിനു രാവിലെ 8.30 മുതല്‍ ഒന്നു വരെ പഴകുളം ഗവൺമെന്റ് എൽപി സ്കൂളിൽ നടക്കും.
ഇതിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം പഴകുളം ഗവ. എല്‍പി സ്കൂളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.ജി. ജഗദീഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.