മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു യാത്രയയപ്പ് നൽകി
1300601
Tuesday, June 6, 2023 10:50 PM IST
കോന്നി: ഗവൺമെന്റ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മിറിയം വർക്കിക്ക് യാത്രയയപ്പ് നൽകി. ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പലായാണ് മാറ്റം. കോന്നി മെഡിക്കൽ കോളജിന്റെ പ്രാഥമികഘട്ട പ്രവർത്തനങ്ങളിൽ നിർണായക നേതൃത്വം നൽകാൻ ഡോ. മിറിയം വർക്കിക്കു കഴിഞ്ഞു. എംബിബിഎസ് ആദ്യബാച്ച് പ്രവേശനം നേടിയതും രണ്ടാമത്തെ ബാച്ചിനുള്ള അനുമതി നേടിയതും ഇക്കാലയളവിലാണ്.
യാത്രയയപ്പു സമ്മേളനം കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷാജി അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ. സെസി ജോബ്, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവിമാരായ ഡോ. രതീഷ്, ഡോ. സെലിൻ, ഡോ. ലക്ഷ്മി, ഡോ. കാർത്തിക, ആർഎംഒ ഡോ. നീന, വാർഡന്മാരായ കൃഷ്ണ കുമാർ, അനിത കുമാരി എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി വിഭാഗം പ്രഫസർ ഡോ. നിഷയാണ് പുതിയ പ്രിൻസിപ്പലായി ചുമതലയേൽക്കുന്നത്.