പീഡനക്കേസിൽ സിപിഎം നേതാവ് പോലീസിൽ കീഴടങ്ങി
1300369
Monday, June 5, 2023 11:04 PM IST
കോഴഞ്ചേരി: പീഡനക്കേസിൽ വീട്ടമ്മയുടെ പരാതിയിൽ സിപിഎം പ്രാദേശിക നേതാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാൾക്കു ജാമ്യം അനുവദിച്ചു.
സിപിഎം മുൻ ഏരിയാ കമ്മിറ്റിയംഗം മല്ലപ്പുഴശേരി പുന്നയ്ക്കാട് മലയിൽ ജേക്കബ് തര്യനാണ് (69) കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നേരത്തെ ഹൈക്കോടതിയിൽ ജേക്കബ് തര്യൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ആറന്മുള സ്റ്റേഷനിൽ കീഴടങ്ങാൻ നിർദേശിച്ചിരുന്നു. തുടർന്ന് പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ഹൈക്കോടതി നിർദേശം കൂടി പരിഗണിച്ച് ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു.
സിപിഎം അനുഭാവി കൂടിയായ വീട്ടമ്മയുടെ പരാതിയിലാണ് ആറന്മുള പോലീസ് ഇയാൾക്കെതിരേ കേസെടുത്തത്. ഒളിവിലാണെന്നായിരുന്നു പോലീസ് റിപ്പോർട്ട്. പോലീസ് കേസെടുത്തതിനൊപ്പം ജേക്കബ് തര്യനെ സിപിഎം ഏരിയ കമ്മിറ്റിയംഗം സ്ഥാനത്തു നിന്നു നീക്കിയിരുന്നു.