എഐ കാമറ അഴിമതികൾക്കെതിരേ കോൺഗ്രസ് ധർണ
1300368
Monday, June 5, 2023 11:04 PM IST
പത്തനംതിട്ട: എഐ കാമറയുമായി ബന്ധപ്പെട്ട അഴിമതികൾക്കെതിരേ കോൺഗ്രസ് നേതൃത്വത്തിൽ ഇന്നലെ ജില്ലയിൽ വിവിധ ഇടങ്ങളിൽ ധർണ നടന്നു. കാമറകളുടെ ചുവട്ടിലാണ് മണ്ഡലം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ ധർണ നടത്തിയത്.
പത്തനംതിട്ടയിൽ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം പ്രഫ. പി.ജെ. കുര്യൻ ധർണ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡിസിസി മുൻ പ്രസിഡന്റ് കെ. ശിവദാസൻ നായർ, യുഡിഎഫ് ജില്ലാ കൺവീനർ എ. ഷംസുദീൻ, കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, കെപിസിസി അംഗം മാലേത്ത് സരളാദേവി, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവല്ലയിൽ
കോൺഗ്രസ് തിരുവല്ല മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് സജി എം. മാത്യു അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി. രഘുകുമാർ, രാജേഷ് മലയിൽ, സുനിൽ ജേക്കബ്, ശ്രീജിത്ത് മുത്തൂർ, റെജിനോൾഡ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
കോന്നിയിൽ
കോന്നി ചൈനാമുക്ക് കേന്ദ്രീകരിച്ച് സ്ഥാപിച്ചിട്ടുള്ള കാമറയ്ക്ക് മുമ്പിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് റോജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ദീനാമ്മ റോയി, അബ്ദുൾ മുത്തലീഫ്, ജി. ശ്രീകുമാർ, ഐവാൻ വകയാർ തുടങ്ങിയവർ പ്രസംഗിച്ചു.
റാന്നിയിൽ
മന്ദമരുതിയിൽ എഐ കാമറയ്ക്കു മുന്പിൽ കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ടി. ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രകാശ് തോമസ്, അന്നമ്മ കുരിശുംമൂട്ടിൽ, പ്രമോദ് മന്ദമരുതി, ബെന്നി മാടത്തുംപടി, റൂബി കോശി തുടങ്ങിയവർ പ്രസംഗിച്ചു.
മല്ലപ്പള്ളിയിൽ
മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ സ്ഥാപിച്ചിട്ടുള്ള എഐ കാമറകൾക്കു മുമ്പിലും കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.
കുന്നന്തനത്ത് ഡിസിസി ജനറൽ മാത്യു ചാമത്തിലും മല്ലപ്പള്ളി തിരുവല്ല റോഡിൽ ഡിസിസി ജനറൽ സെക്രട്ടറി കോശി പി. സക്കറിയയും പുറമറ്റത്ത് യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസും കവിയൂരിൽ ഡിസിസി അംഗം സുരേഷ് ബാബു പാലാഴിയും മല്ലപ്പള്ളി കോട്ടയം റോഡിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ടും ഉദ്ഘാടനം ചെയ്തു.