സോണിയ മനോജ് നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
1300366
Monday, June 5, 2023 11:04 PM IST
അത്തിക്കയം: നാറാണംമുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സോണിയ മനോജ് (കോൺഗ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ബീനാ ജോബി യുഡിഎഫ് ധാരണ പ്രകാരം രാജിവച്ച് ഒഴിവിലാണ് പുതിയ പ്രസിഡന്റിനെ ഇന്നലെ തെരഞ്ഞെടുത്തത്.
ബീനാ ജോബിയാണ് സോണിയയുടെ പേര് നിർദേശിച്ചത്. ആനിയമ്മ അച്ചൻകുഞ്ഞ് പിന്താങ്ങി. 13 അംഗ കമ്മിറ്റിയിൽ പത്തുപേരുടെ വോട്ട് സോണിയ മനോജിന് ലഭിച്ചു. എതിർ സ്ഥാനാർഥിയായി മത്സരിച്ച എൽഡിഎഫിലെ സന്ധ്യ അനിൽകുമാറിന് (സിപിഎം) മൂന്ന് വോട്ടാണ് ലഭിച്ചത്.
റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ വരണാധികാരിയായിരുന്നു.
പഞ്ചായത്തിലെ ഏഴാം വാർഡായ പൂപ്പള്ളിയിൽ നിന്നുള്ള മെംബറാണ് സോണിയ. തോണിക്കടവിൽ പരേതനായ മനോജിന്റെ ഭാര്യയാണ്. മക്കൾ: നിയ സൂസൻ മനോജ്, നെവിൻ മനോജ്.
പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അനുമോദന യോഗത്തിപൽ വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ, ജെസി അലക്സ്, ഗ്രേസി തോമസ്, അമേരിക്കൻ പ്രവാസി ഫോമാ ട്രഷറാർ ബിജു തോണിക്കടവിൽ, ജോർജ് ജോസഫ് അറയ്ക്കമണ്ണിൽ എന്നിവർ പ്രസംഗിച്ചു.