സിദ്ധാര്ഥിന് അനുമോദനങ്ങളുമായി അധ്യാപകസംഘം ആര്സിസിയില്
1300124
Sunday, June 4, 2023 11:18 PM IST
തിരുവല്ല: കഴിഞ്ഞ എസ്എസ്എല്ഡസി പരീക്ഷയില് എല്ലാ വിഷയങ്ങള്ക്കും എ പ്ലസ് നേടിയ സിദ്ധാര്ഥിനെ അനുമോദിക്കുന്നതിനായി അധ്യാപകരും പിടിഎ ഭാരവാഹികളും ആര്സിസിയിലെത്തി. തിരുവല്ല ദേവസ്വം ബോര്ഡ് സ്കൂളിലെ വിദ്യാര്ഥിയാണ് സിദ്ധാര്ഥ്
അര്ബുദ രോഗം മൂര്ച്ഛിച്ചതിനേ തുടര്ന്ന് ചികിത്സയിലായിരുന്ന സിദ്ധാര്ഥ് ആംബുലന്സില് ആര്സിസിക്കു സമീപമുള്ള ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളിലെത്തി പരീക്ഷ എഴുതിയാണ് എല്ലാ വിഷയങ്ങള്ക്കും എ പ്ലസ് നേടിയത്.
മനസ് നിറയെ സ്നേഹവും വാത്സല്യവും നിറച്ചെത്തിയ പ്രഥമാധ്യാപിക എസ്. ലതയുടെ നേതൃത്വത്തില് എത്തിയ അധ്യാപകരുംപിടിഎ അംഗങ്ങളും സിദ്ധാര്ഥിനെ നെറുകയില് കൈവച്ച് അനുഗ്രഹിച്ചാണ് മടങ്ങിയത്.