ശിശുക്ഷേമസമിതി മെഡിക്കല്‍ ക്യാമ്പിന്റെ രണ്ടാംഘട്ടം17ന്
1300123
Sunday, June 4, 2023 11:18 PM IST
പത്തനംതിട്ട: ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ആറ് വയസുവരെ പ്രായമുള്ള അങ്കണവാടി കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പിന്റെ രണ്ടാം ഘട്ടം 17ന് സംഘടിപ്പിക്കും.
ആറു മാസം മുതല്‍ മൂന്നു വയസ് വരെയുള്ള കുട്ടികള്‍ക്കായുള്ള ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള ഡേ കെയര്‍ സംവിധാനം വിപുലപ്പെടുത്തുമെന്നും കാര്യക്ഷമമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തുന്നുണ്ടെന്നും ജനപ്രതിനിധികളുടെ പൂര്‍ണ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തി മുന്നോട്ട് പോകണമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യർ ജില്ലാതല ശിശുക്ഷേമ സമിതിയോഗത്തിൽ പറഞ്ഞു. ബേബി ക്രഷെ യൂണിറ്റുകളുടെ നിലവിലെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് ആര്. അജിത് കുമാര്‍, സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറര്‍ എ.ജി. ദീപു, എക്സിക്യൂട്ടീവ് അംഗങ്ങളായ സുമ നരേന്ദ്ര, ടി. രാജേഷ് കുമാര്‍, മീരാ സാഹിബ്, കെ. ജയകൃഷ്ണന്, സംസ്ഥാന സർക്കാർ നോമിനി പ്രഫ. ടി.കെ.ജി. നായര്‍, എഡിസി ജനറല്‍ കെ.ഇ. വിനോദ് കുമാര്‍, വനിതാ-ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, ഡോ. കെ.കെ. ശ്യാം കുമാര്‍, പി. പ്രഭാത് തുടങ്ങിയവര്‍ പങ്കെടുത്തു.