കലാതാരം 2023 കലാസംഗമ പരിപാടിയില് വന് പങ്കാളിത്തം
1300117
Sunday, June 4, 2023 11:17 PM IST
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില് പത്തനംതിട്ടയില് സംഘടിപ്പിച്ച ആശാപ്രവര്ത്തകരുടെ ജില്ലാതല ആശാസംഗമമായ ആശാതാരം 2023 മന്ത്രി വീണാ ജോര്ജ് ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ജില്ലയിലെ ജനങ്ങളുടെ ആരോഗ്യവും ആരോഗ്യ സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതില് ആശാപ്രവര്ത്തകര് നടത്തുന്ന പ്രവര്ത്തനങ്ങള് വളരെ മാതൃകാപരമാണെന്നും ആരോഗ്യമേഖലയില് സമാനകളില്ലാത്ത പ്രവര്ത്തനം നടത്തിവരുന്ന ജനകീയ ആരോഗ്യ സന്നദ്ധ സേനയാണ് ആശാപ്രവത്തകരെന്നും മന്ത്രി പറഞ്ഞു.
നഗരസഭാ ചെയര്മാന് ടി. സക്കീര് ഹുസൈന് അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര് ഡോ. ദിവ്യ എസ് അയ്യര്, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാര്, പത്തനംതിട്ട നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ജെറി അലക്സ്, ഡിഎംഒ ഡോ. എല്. അനിതകുമാരി, എന്എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര് ഡോ. എസ്. ശ്രീകുമാര്, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. സി.എസ്. നന്ദിനി, ഡോ. ഐപ്പ് ജോസഫ്, ആര്സിഎച്ച് ഓഫീസര് ഡോ. കെ.കെ. ശ്യാംകുമാര്, ആര്ദ്രം നോഡല് ഓഫീസര് ഡോ. അംജിത്ത് രാജീവന് തുടങ്ങിയവര് പ്രസംഗിച്ചു.
കലാമത്സരങ്ങളില് ആശാ പ്രവര്ത്തകരുടെ വന് പങ്കാളിത്തം ഉണ്ടായി. ഡിഎംഒ ഡോ.എല്. അനിതാകുമാരി സമ്മാനദാനം നിര്വഹിച്ചു.