പുന്നോണ് പാടശേഖര ഫാം റോഡ് ഉദ്ഘാടനം ഇന്ന്
1299489
Friday, June 2, 2023 11:05 PM IST
കോഴഞ്ചേരി: നാരാങ്ങാനം ഗ്രാമപഞ്ചായത്തിലെ പുന്നോണ് പാടശേഖര ഫാം റോഡ് ഉദ്ഘാടനം ഇന്നു രാവിലെ ഒന്‍പതിന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പുന്നോണ് പാടശേഖര സമിതി പ്രസിഡന്റ് എം.വി. സന്‍ജു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് മുഖ്യപ്രഭാഷണം നടത്തും.
മന്ത്രി വീണാ ജോര്‍ജിന്റെ ശ്രമഫലമായാണ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പുന്നോണ് ഭാഗവും പതിനാലാം വാര്‍ഡിലെ വാഴത്തോപ്പില്‍ പ്രദേശവും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മാണം സാക്ഷാത്കരിച്ചത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് അനുവദിച്ച 43 ലക്ഷം രൂപയ്ക്കാണ് ഫാം റോഡും അനുബന്ധ വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്, പുന്നോണ് പാടശേഖര സമിതി വൈസ് പ്രസിഡന്റ് ഈപ്പന് മാത്യു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.