അടൂർ പ്രീമെട്രിക് ഹോസറ്റലിൽ പ്രവേശനോത്സവം
1299482
Friday, June 2, 2023 11:04 PM IST
അടൂർ: പഠന സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുകയാണെന്നും അതിനനുസരിച്ച് കുട്ടികള്‍ പഠിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു പ്രസഗിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതിയില്‍പെട്ടവരുടെ പഠനത്തിന് വേണ്ടി എല്ലാ സൗകര്യവും ഒരുക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അതുകൊണ്ടു തന്നെ കുട്ടികള്‍ പഠനത്തിന് ഏറ്റവും പ്രാധാന്യം നല്‍കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അടൂര്‍ നഗരസഭയില്‍ സ്ഥിതി ചെയ്യുന്ന പ്രീമെട്രിക് ഹോസ്റ്റലില്‍ മുപ്പതോളം കുട്ടികളാണ് പഠിക്കുന്നത്. ഇപ്രാവശ്യത്തെ എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ മികച്ച വിജയമാണ് ലഭിച്ചത്. എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേകമായി ട്യൂഷനും ഇവിടെ നല്‍കുന്നുണ്ട്.
നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ബാബു, വാര്‍ഡ് കൗണ്‍സിലര്‍ രജനി രമേശ്, ഉപദേശക സമിതി അംഗം ദാസ്, പട്ടികജാതി വികസന ഓഫീസര്‍ പി.ജി. റാണി, കെ. കുമാരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.