പട്ടയ ഭൂമിയിലെ എല്ലാ മരങ്ങളും മുറിക്കാൻ അനുമതി നൽകണം: യൂത്ത്ഫ്രണ്ട്
1298084
Sunday, May 28, 2023 10:59 PM IST
റാന്നി: പട്ടയ ഭൂമിയിലെ തേക്ക് ഉൾപ്പടെ എല്ലാ മരങ്ങളും മുറിക്കാൻ അനുമതി നൽകണമെന്ന് കേരള യൂത്ത് ഫ്രണ്ട് - എം റാന്നി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു.
മലയോര മേഖലയിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വനം വന്യ ജീവി വകുപ്പുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് - എം നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ ഉദ്ഘാടനം ചെയ്തു. ടോം ആയല്ലൂർ അധ്യക്ഷത വഹിച്ചു.
ജോർജ് ഏബ്രഹാം, റിന്റോ തോപ്പിൽ, ബോബി കാക്കനാപള്ളിൽ, ബിബിൻ കല്ലമ്പറമ്പിൽ, ടിബു പുരക്കൽ,ബോബി നെടുമ്പുറം, ജോമോൻ കോളകോട്ട്, വിജീഷ് വള്ളിക്കാല, അജു കൊറ്റനാട്, അഖിൽ പാമ്പ്ലാനി, രതീഷ് വടശേരിക്കര, സജിലേഷ് എന്നിവർ പ്രസംഗിച്ചു.