കലഞ്ഞൂർ ഗവൺമെന്റ് എച്ച്എസ്എസിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
1298080
Sunday, May 28, 2023 10:54 PM IST
കലഞ്ഞൂർ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനോടനുബന്ധിച്ച് സ്കൂളിൽ നടന്ന ചടങ്ങിൽ കെ.യു. ജനീഷ് കുമാർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. കിഫ്ബി ഫണ്ടിൽ നിന്നു മൂന്നുകോടി രൂപ ചെലവഴിച്ച് വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗത്തിനു വേണ്ടിയാണ് കെട്ടിടങ്ങൾ നിർമിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, മെംബർ ബീനാ പ്രഭ, പി.വി. ജയകുമാർ, സുജ അനിൽ, ടി.വി. പുഷ്പവല്ലി, എസ്. ബിന്ദു, സിന്ധു സുദർശൻ, ഷാൻ ഹുസൈൻ, സുഭാഷിണി, പ്രസന്നകുമാരി, ശോഭ ദേവരാജൻ, അലക്സാണ്ടർ ദാനിയേൽ, എഇഒ എസ്. സന്ധ്യ, പിടിഎ പ്രസിഡന്റ് പി.എൻ. സുനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.