കോഴഞ്ചേരി: ലോക അടിയന്തര ചികിത്സാദിനാചരണത്തിന്റെ ഭാഗമായി മുത്തൂറ്റ് ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ട്രാൻസ്ഫർ മെഡിസിൻ, കമ്യൂണിറ്റി പ്രോഗ്രാം, ഇഎംറ്റി പ്രോഗ്രാം എന്നിവയുടെ ഉദ്ഘാടനം സിനിമാതാരം രമേഷ് പിഷാരടിയും പ്രമോദ് നാരായൺ എംഎൽഎ എന്നിവർ ഉദ്ഘാടനം ചെയ്തു.
ആംബുലൻസ് ശൃംഖലകളിലൂടെ വേഗത്തിലുള്ള അപകട പരിചരണം, സ്കൂൾ തലം മുതൽ ജീവൻ രക്ഷാപരിശീലനം, നാല് വർഷം നീണ്ടുനിൽക്കുന്ന ഇഎംറ്റി കോഴ്സ് എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തി. ഡോ. പ്രദീപ് തോമസ്, മെഡിക്കൽ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ജോർജി കുര്യൻ മുത്തൂറ്റ്, സിഇഒ വീരശേഖരൻ സുബയ്യൻ, ഡോ.മുരളീകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.