ടോറസ് പിടികൂടി
1297835
Sunday, May 28, 2023 2:23 AM IST
തിരുവല്ല: അനധികൃതമായി മെറ്റൽ കടത്തുകയായിരുന്ന ടോറസ് തഹസിൽദാരുടെ നേതൃത്വത്തിൽ മന്നംകരച്ചിറയിൽ നിന്നു പിടികൂടി. റാന്നിയിൽ നിന്നും മെറ്റലുമായി എത്തിയ ടോറസാണ് തഹസിൽദാർ പി.എ. സുനിൽ , ഡെപ്യൂട്ടി തഹസിൽദാർ അജിത്ത് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. വാഹന ഉടമയ്ക്ക് 27,400 രൂപ പിഴ ചുമത്തി. പരിശോധന വരും ദിവസങ്ങളിലും ശക്തമാക്കുമെന്ന് തഹസിൽദാർ പറഞ്ഞു.