തിരുവല്ല: അഴിയിടത്തുചിറ സ്വദേശിയായ പതിനെട്ടുകാരനെ കാണ്മാനിലെന്ന് കാട്ടി രക്ഷിതാക്കൾ തിരുവല്ല പോലീസിൽ പരാതി നൽകി. അഴിയിടത്തു ചിറ പൈങ്കനമൂട്ടിൽ വീട്ടിൽ ശശി-അമ്പിളി ദമ്പതികളുടെ മകൻ ശിവ ശശിയെ കാണാതായത്. പെരിങ്ങര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ശിവയെ പ്ലസ് ടു റിസൾട്ട് വന്നതിനുപിന്നാലെ കാണാതാകുകയായിരുന്നു.