മഴക്കാല പൂർവ ശുചീകരണത്തിൽ പങ്കാളിയായി മേരിമാത ദേവാലയവും
1297520
Friday, May 26, 2023 10:55 PM IST
പത്തനംതിട്ട: നഗരത്തിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ പത്തനംതിട്ട മേരിമാത ഫൊറോന ദേവാലയവും പങ്കാളിയായി. ഇന്നലെ നടന്ന ശുചീകരണ പ്രവർത്തനങ്ങളിലൂടെ സമീപത്തെ റോഡരികിൽ അടക്കം കെട്ടിക്കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്തു.
നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജേക്കബ് പുറ്റനാനിക്കൽ, വാർഡ് കൗൺസിലർ സിന്ധു അനിൽ, ജോസി തെക്കുംപുറത്ത്, ജോയിച്ചൻ ചൂരക്കുറ്റിയിൽ, മദർ സുപ്പിരീയർ സിസ്റ്റർ റോസിറ്റ സിഎംസി എന്നിവർ സന്നിഹിതരായിരുന്നു.