വൈദ്യുതി മുടങ്ങും
1297306
Thursday, May 25, 2023 11:13 PM IST
മല്ലപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചേക്കേക്കടവ് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്നു രാവിലെ ഒന്‍പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയും ആനക്കുഴി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രണ്ടു മുതൽ അഞ്ചുവരെയും നിർമൽ ജ്യോതി, സബ് സ്റ്റേഷൻ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഒന്‍പതു മുതൽ വൈകുന്നേരം അഞ്ചു വരെയും വൈദ്യുതി വിതരണം തടസപ്പെടുമെന്നു സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.
ഐആര്‍എസ്
ഉദ്യോഗസ്ഥര്‍ക്ക്
പരിശീലനം
പത്തനംതിട്ട: ജില്ലാ, താലൂക്ക് തലത്തിലെ ഐആര്‍എസ് (ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം) ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടി 29ന് രണ്ടു മുതല്‍ അഞ്ചു വരെ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പരിപാടിയില്‍ ജില്ലാ താലൂക്ക് തലത്തിലെ എല്ലാ ഐആര്‍എസ് ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്നു ജില്ലാ കളക്ടർ അറിയിച്ചു.