ജൈവകൃഷി തൈ നടീലും വിളവെടുപ്പും
1282914
Friday, March 31, 2023 11:05 PM IST
തിരുവല്ല: പുഷ്പഗിരി നഴ്സിംഗ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൈവ കൃഷി തൈ നടീലും വിളവെടുപ്പും നടന്നു. മാത്യു ടി. തോമസ് എംഎൽഎ ഗ്രാഫ്റ്റെഡ് പച്ചക്കറി തൈകൾ നട്ടും പാകമായവയുടെ വിളവെടുത്തും ഉദ്ഘാടനം നിർവഹിച്ചു.
പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂഷൻ സിഇഒ ഫാ. ജോസ് കല്ലുമാലിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ശ്രീനാദേവി കുഞ്ഞമ്മ മുഖ്യാതിഥിയായിരുന്നു. തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, എൻഡബ്ല്യുഡിപിആർഎ ഡെപ്യൂട്ടി ഡയറക്ടർ വി.ജെ. റെജി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജാനറ്റ് ഡാനിയേൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റ്റിറ്റി ആനി തോമസ് എന്നിവർ പ്രസംഗിച്ചു.
മുനിസിപ്പൽ കൗൺസിലർ ജിജി വട്ടശേരിൽ, കൃഷി ഫീൽഡ് ഓഫീസർ വി. ഷീജ, പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഫാ. എബി വടക്കുംതല, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ. വിനീത ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.