ക്വാറിവിരുദ്ധ ജനകീയ സമിതി പഞ്ചാ. ഓഫീസ് മാർച്ചു നടത്തി
1282913
Friday, March 31, 2023 11:05 PM IST
മലയാലപ്പുഴ: പഞ്ചായത്തിലെ വടക്കുപുറം, കരിങ്കുറ്റിക്കൽ പ്രദേശത്ത് ക്വാറി ആരംഭിക്കുന്നതിനായി അപേക്ഷ പരിഗണിക്കരുതെന്നാവശ്യപ്പെട്ടു മാർച്ചും ധർണയും നടന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ ക്വാറി വിരുദ്ധ ജനകീയസമിതി രൂപീകരിച്ചാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്ത് ഓഫീസിലേക്കു നടന്ന ജനകീയ സമിതി മാർച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന കമ്മിറ്റിയംഗം ഡോ. കെ.പി. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
കൺവീനർ വി.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുൽ വെട്ടൂർ, പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി. നായർ, ദിലീപ് കുമാർ പൊതിപ്പാട്, ഹരീഷ്ചന്ദ്രൻ, യോഹന്നാൻ ശങ്കരത്തിൽ, ഉല്ലാസ് മനയത്ത് എന്നിവർ പ്രസംഗിച്ചു.