പത്തനംതിട്ട: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടികളിൽ പ്രതിഷേധിച്ച് സെറ്റോ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ സായാഹ്ന പ്രതിഷേധ സദസ് സംഘടിപ്പിച്ചു. പത്രപ്രവർത്തകനും സാഹിത്യകാരനുമായ വിനോദ് ഇളകൊള്ളൂർ ഉദ്ഘാടനം ചെയ്തു.
സെറ്റോ ജില്ല ചെയർമാൻ പി.എസ്. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. എച്ച്എസ്എസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് മുഖ്യപ്രഭാഷണം നടത്തി. സെറ്റോ ജില്ലാ കൺവീനർ എസ്. പ്രേം, എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്അജിൻ ഐപ്പ് ജോർജ്, കെപിഎസ്ടിഎ ജില്ലാ സെക്രട്ടറി ഫ്രെഡി ഉമ്മൻ, എച്ച്എസ്എസ്ടിഎ ജില്ലാ പ്രസിഡന്റ്് പി. ചാന്ദിനി, വിവിധ സംഘടനാ നേതാക്കളായ സജി അലക്സാണ്ടർ, ബിനു കെ. സത്യപാലൻ, മുഹമ്മദ് സിദ്ദിഖ്,എം.വി.തുളസി രാധ, സുനിൽകുമാർ,രേഷ്മ എസ്,ഹരികുമാർ,വി.ജി.കിഷോർ, ബി.പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.