പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു
Thursday, March 30, 2023 10:29 PM IST
പ​ത്ത​നം​തി​ട്ട: ഇ​ല​വു​ങ്ക​ൽ - നാ​റാ​ണം​തോ​ട് ബ​സ് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ അ​വ​ര​വ​രു​ടെ നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​ക്കി. ത​മി​ഴ്‌​നാ​ട് മ​യി​ലാ​ടും​തു​റ സ്വ​ദേ​ശി​ക​ളാ​യ 24 പേ​രെ​യാ​ണ് നാ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്.

പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ എ​ത്തി​ക്കു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍ അ​വി​ടെ നി​ന്നു ട്രെ​യി​ന്‍ മാ​ര്‍​ഗം നാ​ട്ടി​ലേ​ക്കു യാ​ത്ര​തി​രി​ക്കും.

യാ​ത്ര​യാ​ക്കാ​ന്‍ എ​ത്തി​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രോ​ടും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ടും കേ​ര​ള സ​ര്‍​ക്കാ​രി​നോ​ടും ന​ന്ദി പ​റ​ഞ്ഞാ​ണ് തീ​ര്‍​ഥാ​ട​ക​ര്‍ മ​ട​ങ്ങി​യ​ത്.

തീ​ർ‌​ഥാ​ട​ക​രെ യാ​ത്ര അ​യ​യ്ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്കൊ​പ്പം പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ. അ​നി​ത, പി​ആ​ര്‍​ഒ ജി. ​സു​ധീ​ഷ്, ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി ന​ഴ്‌​സു​മാ​രാ​യ പി.​വി. ച​ന്ദ്ര​മ​തി, ഗീ​താ​മ​ണി, ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ഹ​സാ​ര്‍​ഡ് അ​ന​ലി​സ്റ്റ് ജോ​ണ്‍ റി​ച്ചാ​ര്‍​ഡ് എ​ന്നി​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നു.