ആരോഗ്യമേഖലയിലെ ഡിജിറ്റല്‍ പരിവര്‍ത്തനം: ദേശീയ കോണ്‍ഫറന്‍സ് ചെത്തിപ്പുഴയില്‍ ഇന്ന്
1282150
Wednesday, March 29, 2023 10:39 PM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് അക്കാദമി ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ ആരോഗ്യമേഖലയിലെ ഡിജിറ്റല്‍ പരിപവര്ത്തനത്തെക്കുറിച്ച് ദേശീയ കോണ്‍ഫറന്‍സ് ഇന്ന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ സാന്തോം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും.
സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ പ്രിന്‍സിപ്പൽ റവ. ഡോ. ജോസഫ് പാറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. വിവിധ ആശുപത്രികളിലെ അഡ്മിനിസ്ട്രേറ്റർമാര്‍, ഹെല്‍ത്ത് കെയര്‍ മാനേജര്‍മാര്‍, ഡോക്ടര്‍മാര്‍, മാനേജ്മെന്റ് വിദ്യാര്‍ഥികള്‍, സോഷ്യല്‍ വര്‍ക്കേഴ്സ്, നഴ്സിംഗ് മേഖലയിലുള്ളവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പരിപാടി രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം നാലുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. റവ.ഡോ. ജോണ്‍ തെക്കേക്കര, യു.കെ. അനന്തപത്മനാഭന് എന്നിവര്‍ വിഷയാവതരണം നടത്തും.
സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526889111, 9495437710 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു.