എൻജിഒ അസോസിയേഷൻ ധർണ നടത്തി
1282148
Wednesday, March 29, 2023 10:39 PM IST
പത്തനംതിട്ട: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനാഭിപ്രായങ്ങളെ ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുന്ന സാഹചര്യമാണ് രാഹുൽ ഗാന്ധിക്കെതിരായി സ്വീകരിച്ച നടപടിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കെപിസിസി അംഗം പി.മോഹൻ രാജ്. കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടെലിഫോൺ ഭവന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി രഹിത ഭാരതത്തിനായി നിരന്തരം പോരാടുന്ന രാഹുൽ ഗാന്ധിക്ക് കേരളത്തിലെ ജീവനക്കാരുടെ ഐക്യദാർഢ്യ പ്രഖ്യാപനവും യോഗത്തിൽ നടത്തി. ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എസ്. വിനോദ് കുമാർ, ജില്ലാ സെക്രട്ടറി ഷിബു മണ്ണടി , ജില്ല ട്രഷറർ തട്ടയിൽ ഹരികുമാർ, സംസ്ഥാന കമ്മിറ്റിയംഗം ബിജു ശാമുവേൽ , ഭാരവാഹികളായ വിഷ്ണു സലിംകുമാർ, നൗഫൽഖാൻ, ദിലീപ് ഖാൻ, പിക്കു വി സൈമൺ, ദർശൻ ഡി കുമാർ, അനിൽകുമാർ ബി,ജയപ്രസാദ് , റോണി പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.