പെരുനാട് പഞ്ചായത്തിൽ രണ്ടു ജീവനക്കാരെ സസ്പെൻഡു ചെയ്തു
1282147
Wednesday, March 29, 2023 10:39 PM IST
പത്തനംതിട്ട: പെരുനാട് ഗ്രാമപഞ്ചായത്തിലെ രണ്ട് ജീവനക്കാരെ പഞ്ചായത്ത് പ്രസിഡന്റ് അന്വേഷണ വിധേയമായ സസ്പെൻഡ് ചെയ്തു. ജൂണിയർ സൂപ്രണ്ട് അജിത് മോഹനൻ, എൽഡി ക്ലർക്ക് രാജേഷ് രവി എന്നിവരെയാണ് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ സസ്പെൻഡ് ചെയ്തത്.
ഇരുവരും വഹിച്ചിരുന്ന ചുമതലകളുമായി ബന്ധപ്പെട്ട് ഗുരുതര കൃത്യവിലോപവും വീഴ്ചയുമാണ് സസ്പെൻഷനു കാരണമായി പറഞ്ഞിരിക്കുന്നത്. സെക്രട്ടറിയുടെ ചുമതല കൂടിയുണ്ടായിരുന്ന അജിത് ഗൗരവമുള്ള വിവരങ്ങൾപോലും പ്രസിഡന്റിന്റെയോ ഭരണസമിതിയുടെയോ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്നും ഭരണസമിതി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കിയില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
കോ-ഓർഡിനേറ്റർ കൂടിയായ ക്ലാർക്ക് രാജേഷ് രവി വാർഡിലെ ഗ്രാമസഭയിൽ പങ്കെടുക്കാതെ ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതായും ഉത്തരവിൽ പറയുന്നു.